ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കോളേജുകളില്‍ 100 ശതമാനം സീറ്റും മാനേജ്മെന്റിനുള്ളതാണ്. സര്‍ക്കാര്‍ ഫീസില്‍ ആരെയും പഠിപ്പിക്കാന്‍ അവര്‍ തയ്യാറുമല്ല. ഇക്കൂട്ടര്‍ വാഴ്ത്തപ്പെടുന്നു.
ഗവര്‍മെന്റുമായി ഒത്തുതീര്‍പ്പുണ്ടാക്കി 50 ശതമാനം പേരെ സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കാന്‍ തയ്യാറായ മാനേജ്മെന്റുകളെ മാത്രം അഴിമതിക്കാരെന്ന് മുദ്ര കുത്തപ്പെടുകയും ചെയ്യുന്നു. ഇതെന്തു നീതി ?
കേസുകൊടുത്തു വിദ്യാര്‍ത്ഥികളെ വഴിയാധാരാക്കാന്‍ ശ്രമിച്ചതിന്റെ പിറകില്‍ ആദ്യം പറഞ്ഞ കൂട്ടരാണെന്ന് തെളിവു സഹിതം പറയുന്നത് ഡോക്റ്റര്‍ ഫസല്‍ ഗഫൂര്‍.
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകര്‍ എവിടെ?
Tuesday, August 3, 2010
Monday, August 2, 2010
മതവും രാഷ്ട്രീയവും
ജൂലായ് 31ന് മലപ്പുറത്ത് ചേര്‍ന്ന വിവിധ മുസ്ലിം സംഘടനകളുടെ യോഗം, മുസ്ലിം ലീഗിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് പത്ര വാര്‍ത്ത. അപ്പോള്‍ ഒരു സംശയം.. മുസ്ലിം ലീഗ് മതസംഘടനയാണോ?
Friday, July 23, 2010
സി.പി.ഐ (എം) പറയുന്നത്..
ഇന്ത്യയില്‍ ഏറ്റവുമധികം ഭീകരതയുണ്ടാക്കിയിട്ടുള്ളത് ആര്‍.എസ്.എസ്സാണെന്ന് കോടിയേരി ആരോപിച്ചു. മഹാത്മാഗാന്ധിയെക്കൊന്നതും ബാബറി മസ്ജിദ് തകര്‍ത്തതും അവരാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമം ആര്‍.എസ്.എസ്സിനു ബദലാകാനാണ്. ഭീകരപ്രസ്ഥാനത്തെ ഏതായാലും ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. (മലയാള മനോരമ, ജൂലായ് 24)
പിന്നെ, എല്ലാവര്‍ക്കും അറിയാവുന്ന ഒന്നുണ്ടല്ലോ, കേരളത്തില്‍ ആര്‍.എസ്.എസ്സിനെ എതിര്‍ക്കാന്‍സി.പി.ഐ (എം) ഉണ്ട്. പിന്നെന്തിനാ, പോപ്പുലര്‍ ഫ്രണ്ട് പോലെ ഒരു വര്‍ഗ്ഗീയ പ്രസ്ഥാനം?
പിന്നെ, എല്ലാവര്‍ക്കും അറിയാവുന്ന ഒന്നുണ്ടല്ലോ, കേരളത്തില്‍ ആര്‍.എസ്.എസ്സിനെ എതിര്‍ക്കാന്‍സി.പി.ഐ (എം) ഉണ്ട്. പിന്നെന്തിനാ, പോപ്പുലര്‍ ഫ്രണ്ട് പോലെ ഒരു വര്‍ഗ്ഗീയ പ്രസ്ഥാനം?
Wednesday, July 21, 2010
മാധ്യമധര്‍മ്മം ഇങ്ങനെയും
സംസ്ഥാനത്ത് ക്രമസമാധാനം തകരാറിലായെന്നുപറഞ്ഞ് സംസ്ഥാന സര്‍ക്കാരിനും ആഭ്യന്തരമന്ത്രിക്കുമെതിരെ കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് രാംകുമാറിന്റെ ചില പരാമര്‍ശങ്ങള്‍ വന്നപ്പോള്‍, മത്തങ്ങ വലുപ്പത്തില്‍, ചില പത്രങ്ങളുടെ ഒന്നാം പേജില്‍ വന്ന തലക്കെട്ടുകള്‍ എല്ലാവരും കണ്ടിട്ടുണ്ടാവും.
എന്നാല്‍, ഈ പരാമര്‍ശങ്ങള്‍ അനാവശ്യവും അസ്ഥാനത്തുള്ളതുമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട്, അതെല്ലാം നീക്കം ചെയ്യാന്‍ സുപ്രീം കോടതിയുടെ വിധി വന്നു. അപ്പോഴാകട്ടെ ആ വാര്‍ത്ത 'ചരമം' പേജിലേക്ക് ഒതുക്കിക്കെട്ടി പ്രസിദ്ധീകരിച്ചത് മലയാളത്തിലെ ഏറ്റവും പ്രചാരമുണ്ടെന്ന് നിരന്തരം കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന ദിനപ്പത്രത്തിലാണ്. കോടതികള്‍ക്കെതിരായ ചെറിയ വിമര്‍ശനം പോലും പൊറുക്കാത്ത കൂട്ടരാണ്, സുപ്രീം കോടതിവിധിയോട് ഇങ്ങനെ അനാദരവ് കാണിച്ചത്.

Subscribe to:
Posts (Atom)