Thursday, August 27, 2009

ലീഗ് നിലപാടും അധികാരമോഹവും

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ സംയമനം പാലിച്ചതിന് മുസ്ലിംലീഗിനെ പ്രശംസിക്കാം. യഥാര്‍ത്ഥത്തില്‍ ലീഗിനെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനം അതിന്റെ പേരിലല്ല. പള്ളിപൊളിച്ചപ്പോള്‍, കൈയുംകെട്ടി നോക്കിനിന്ന നരസിംഹറാവുവിന്റെയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും മൃദുഹിന്ദുത്വനിലപാട് ഇന്ത്യയുടെ മതേതരത്വത്തിനു കനത്ത ആഘാതമായി. മുസ്ലിം സമൂഹത്തിന്റെ മാത്രമല്ല, ലോകമനസ്സാക്ഷിയെത്തന്നെ അതു ഞെട്ടിച്ചു. എന്നിട്ടും കോണ്‍ഗ്രസ്സിന്റെ കൂടാരത്തില്‍നിന്നു പുറത്തുവരാന്‍ ലീഗ് തയ്യാറായില്ല. മന്ത്രിസ്ഥാനമായിരുന്നു അവര്‍ക്കു വലുത്. ഭരണത്തിന്റെ ശീതളഛായയാണ് തങ്ങള്‍‍ക്കു താല്പര്യം എന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്. അതാണ് വിമര്‍ശിക്കപ്പെട്ടത്. എന്നാല്‍, സ്വന്തം കാപട്യം മറച്ചുവെക്കാനാണ് ലീഗും കൂട്ടാളികളും സംയമനത്തിന്റെ മഹത്വം പൊക്കിക്കാണിക്കുന്നത്. ഇത് കൊടിയ വഞ്ചന യാണ്.

1 comment:

പ്രേക്ഷകന്‍ said...

രാഷ്ട്രീയ നിലപാടുകള്‍ വായിച്ചു. ഇതൊക്കെത്തന്നെയാണു സത്യം. എന്നാല്‍ ആരു കേള്‍ക്കാന്‍.
ഇന്നിന്റെ പുറകെ പായുന്ന മാധ്യമങ്ങളും ഒപ്പം ജനങ്ങളും. വീണ്ടും എഴുതുക. സ്വാഗതം.